 
പത്തനംതിട്ട : എസ്.എൻ.ഡി.പി യോഗം പത്തനംതിട്ട യൂണിയന്റെ നേതൃത്വത്തിൽ ശ്രീനാരായണ ദാർശനിക പഠന ക്‌ളാസ് നടന്നു. യൂണിയൻ പ്രസിഡന്റ് കെ.പദ്മകുമാർ ഉദ്ഘാടനം ചെയ്തു. ദൈവദശകത്തെ അടിസ്ഥാനമാക്കി വൈക്കം മുരളി ക്‌ളാസ് നയിച്ചു. യുണിയൻ സെക്രട്ടറി ഡി.അനിൽകുമാർ, യോഗം അസിസ്റ്റന്റ് സെക്രട്ടറി ടി.പി.സുന്ദരേശൻ, യൂണിയൻ കൗൺസിലർ പി.സലിംകുമാർ, മൈക്രോ ഫിനാൻസ് യൂണിയൻ കോ ഓർഡിനേറ്റർ കെ.ആർ. സലീലനാഥ്, വനിതാസംഘം യൂണിയൻ സെക്രട്ടറി സരള പുരുഷോത്തമൻ എന്നിവർ പങ്കെടുത്തു. ശ്രീനാരായണ ദർശനത്തെയും ഗുരുദേവകൃതികളെയും അടിസ്ഥാനമാക്കി എല്ലാ മാസവും യൂണിയൻ കോൺഫറൻസ് ഹാളിൽ ശ്രീനാരായണ ദാർശനിക പഠന ക്‌ളാസുകൾ യൂണിയന്റെ നേതൃത്വത്തിൽ നടക്കുന്നുണ്ട്.