അടൂർ : കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷന്റെ ജില്ലാ പഠനക്യാമ്പ് പഴകുളം പാസ് ഒാഡിറ്റോറിയത്തിൽ നടത്തി. സംസ്ഥാനപ്രസിഡന്റ് അഡ്വ.കെ.ആർ. കുറുപ്പ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ബിജിലി ജോസഫ് അദ്ധ്യക്ഷതവഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി എം.പി വേലായുധൻ 'സംഘടന ഇന്നലെ, ഇന്ന്, നാളെ' എന്ന വിഷയത്തെകുറിച്ചും ട്രഷറാർ ആർ.രാജൻ ഗുരുക്കൾ സാമ്പത്തിക അച്ചടക്കം എന്ന വിഷയത്തെക്കുറിച്ചും സമൂഹത്തിലെ മുതിർന്ന പൗരന്മാർ എന്ന വിഷയത്തെകുറിച്ച് ഡോ.കേശവ് മോഹനും, വയോജനങ്ങളും ജീവിതശൈലി രോഗങ്ങളും എന്ന വിഷയത്തെക്കുറിച്ച് ഡോ.ഡോ.രാജഗോപാലും സംസാരിച്ചു. സംസ്ഥാന സെക്രട്ടറി ടി.എസ്.സലീം,മുരളീധരൻ, വനിതാഫോറം പ്രസിഡന്റ് എ.നസീംബീവി, ജില്ലാ സെക്രട്ടറി ചെറിയാൻ ചെന്നീർക്കര, സംസ്ഥാന സെക്രട്ടറി മധുസൂദനൻപിള്ള, രാജൻ പടിയറ, പി.എം.മാത്യൂ തിരുവല്ല, കെ.ജി.റജി,എം.എ.ജോൺ, വിത്സൺ തുണ്ടിയത്ത്, കോശിമാണി, ജെസി വർഗീസ് എന്നിവർ പ്രസംഗിച്ചു.