sndp
ഇടത്തിട്ട 277-ാം നമ്പർ എസ്.എൻ.ഡി.പി ശാഖ യോഗത്തിന്റെ നേതൃത്വത്തിൽ നടത്തിയ മെരിറ്റ് അവാർഡ്മേള യോഗം കൗൺസിലർ എബിൻ ആമ്പാടിയിൽ ഉദ്ഘാടനം ചെയ്യുന്നു.

ഇടത്തിട്ട: പരീക്ഷകളിൽ ഉന്നതവിജയം നേടിയ കുട്ടികൾക്ക് എസ്.എൻ.ഡി.പി യോഗം ഇടത്തിട്ട 277 -ാം നമ്പർ ശാഖയുടെ നേതൃത്വത്തിൽ മെറിറ്റ് അവാർഡുകളും ശാഖയിലെ കുട്ടികൾക്ക് പഠനോപകരണങ്ങളും നൽകി. ശാഖ പ്രസിഡന്റ്‌ ആർ.ഹരിയുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം കൗൺസിലർ എബിൻ അമ്പാടിയിൽ ഉദ്ഘാടനം ചെയ്തു. ശാഖ സെക്രട്ടറി സുപ്രിയകുമാരി സ്വാഗതം പറഞ്ഞു. അടൂർ യൂണിയൻ ചെയർമാൻ അഡ്വ.എം.മനോജ്‌ കുമാർ അവാർഡ് വിതരണം നടത്തി. യൂണിയൻ കൺവീനർ അഡ്വ. മണ്ണടി മോഹനൻ മുഖ്യപ്രഭാഷണം നടത്തി. കുട്ടികൾക്കായുള്ള പഠന ക്ലാസ് ഡോ. എം എം ബഷീർ നയിച്ചു. ശാഖായോഗം വനിതാസംഘം ചെയർപേഴ്സൺ ശാന്തമ്മ നന്ദി പറഞ്ഞു.