1
വ്യന്ദാവനം പ്രിയദർശനി ലൈബ്രറിയിൽ നടന്ന സ്വാതന്ത്ര്യത്തിന്റെ പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് പുസ്ത സമാഹരണയജ്ഞം മുൻ തുരുത്തിക്കാട് ബിഎഎം കോളജ് പ്രിൻസിപ്പൽ ഡോ.ജോസ് പാറക്കടവിൽ ഉദ്ഘാടനം ചെയ്യുന്നു.

മല്ലപ്പള്ളി: വൃന്ദാവനം പ്രിയ ദർശിനി ലൈബ്രറി സ്വാതന്ത്ര്യത്തിന്റെ പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് നടത്തുന്ന പുസ്തക സമാഹരണ യജ്ഞം പ്രമുഖ ഗാന്ധിയനും തുരുത്തിക്കാട് ബി.എ.എം. കോളജ് മുൻ പ്രിൻസിപ്പലുമായ ഡോ.ജോസ് പാറക്കടവിൽ ഉദ്ഘാടനം ചെയ്തു. 150 പുസ്തകങ്ങൾ ലൈബ്രറി പ്രസിഡന്റ് അഡ്വ. പ്രകാശ് ചരളേലിന് കൈമാറിയാണ് ഉദ്ഘാടനം നിർവഹിച്ചത്. കൃഷ്ണകുമാർ തെള്ളിയൂർഅദ്ധ്യക്ഷത വഹിച്ചു. അഡ്വ.ലാലു ജോൺ , ഉണ്ണി ചാലാപ്പള്ളി, രഞ്ജി പട്ടമുക്ക്, ഷിബു കരോട്ടു കോയിക്കൽ .ബിനു അമ്പിനിക്കാട് എന്നിവർ പ്രസംഗിച്ചു. പഴയതും പുതിയതുമായ 100 പുസ്തകങ്ങൾ ശേഖരിച്ച് നൽകുന്നവർക്ക് ആയുഷ്ക്കാല അംഗത്വം നൽകും.