അടൂർ : കേരളപ്രദേശ് ഗാന്ധിദർശൻവേദി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നാളെ സെൻട്രൽ ജംഗ്ഷനിലെ ഗാന്ധി സ്ക്വയറിൽ 75 മൺചിരാതുകൾ തെളിയിച്ച് മഹാത്മജി സ്മൃതിസായാഹ്നമായി ആഘോഷിക്കും. കെ.പി.സി.സി നിർവാഹക സമിതിയംഗം ജോർജ്ജ് മാമ്മൻ കൊണ്ടൂർ ഉദ്ഘാടനം ചെയ്യും. ജില്ലാ ചെയർമാൻ അബ്ദുൾകലാം ആസാദ് അദ്ധ്യക്ഷതവഹിക്കും.