 
മല്ലപ്പള്ളി : സ്റ്റേഷനറിക്കടയിൽ നിന്നും നിരോധിത പുകയില ഉദ്പ്പന്നങ്ങൾ പിടികൂടി. കല്ലൂപ്പാറ എൻജിനിയറിംഗ് കോളജിന് സമീപം ഐക്കരപ്പടിയിൽ സ്റ്റേഷനറി കട നടത്തുന്ന കിഴക്കേക്കര വീട്ടിൽ തോമസ് ജോണിന്റെ കടയിൽ നിന്നാണ് പുകയിൽ ഉദ്പ്പന്നങ്ങൾ പിടികൂടിയത് . ഇയാളെ കീഴ്വായ്പ്പൂര് പൊലീസ് അറസ്റ്റു ചെയ്തു.ഇയാളുടെ വീട്ടിൽ നിന്ന് 135 പാക്കറ്റ് ഹാൻസ് പിടിച്ചെടുത്തു. കീഴ് വായ്പൂര് എസ്.എച്ച്.ഒ വിപിൻ ഗോപിനാഥിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടന്ന പരിശോധനയിൽ എസ്.ഐ സുരേന്ദ്രന്റെ നേതൃത്വത്തിൽ പിടിച്ചെടുത്തു. സി.പി.ഒ മാരായ ശശികാന്ത്, വിജീഷ്കുമാർ എന്നിവരും പരിശോധന സംഘത്തിലുണ്ടായിരുന്നു.