തിരുവല്ല: ഭാരതത്തിന്റെ 75-ാം മത് സ്വാതന്ത്ര്യ ദിനാചരണത്തിന്റെ ഭാഗമായി തിരുവല്ലയിലെ വ്യാപാര സ്ഥാപനങ്ങളിൽ 15 വരെ ദേശീയ പതാക ഉയർത്തുമെന്നും ഇതോടനുബന്ധിച്ച് നിർദ്ധനരായ 75 വൃക്കരോഗികൾക്ക് സൗജന്യ ഡയാലിസിസ് നൽകുമെന്നും മർച്ചന്റ്സ് അസോസിയേഷൻ അറിയിച്ചു. പാലിയേക്കര വ്യാപാരഭവന് മുമ്പിൽ വ്യാപാരികൾ ദേശീയ പതാക ഉയർത്തി. 75 വയസ് പൂർത്തിയായ മുതിർന്ന വ്യാപാരികളെ ആദരിച്ചു. എം.സലിം അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ എം.കെ.വർക്കി, മാത്യൂസ് കെ.ജേക്കബ്, ഷിബു പുതുക്കേരിൽ, ജോൺസൺ തോമസ്, കെ.കെ.രവി, ആർ.ജനാർദനൻ, ശ്രീനിവാസ് പുറയാറ്റ്, രഞ്ജിത്ത് എബ്രഹാം, ബിനു ഏബ്രഹാം, റ്റോജി സെബാസ്റ്റിൻ, വി.കെ.ഫ്രാൻസിസ്, ജി.ശ്രീകാന്ത്, പി.എസ്.നിസാമുദ്ദീൻ, അബിൻ ബക്കർ എന്നിവർ പ്രസംഗിച്ചു.