തിരുവല്ല: ആസാദി കാ അമ്യത മഹോത്സവത്തിന്റെ ഭാഗമായി ഒ.ബി.സി മോർച്ച ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പന്തളം കൊട്ടാരം നിർവാഹക സമിതി അദ്ധ്യക്ഷൻ ശശികുമാരവർമ്മയ്ക്കും സെക്രട്ടറി നാരായണ വർമ്മയ്ക്കും ഒ.ബി.സി മോർച്ച സംസ്ഥാന ജനറൽസെക്രട്ടറി അഡ്വ.എ.വി. അരുൺപ്രകാശ് ദേശീയ പതാക കൈമാറി. ജില്ലാ അദ്ധ്യക്ഷൻ സി.ആർ.സന്തോഷിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ ജില്ലാ ജനറൽ സെക്രട്ടറിമാരായ അശോക് പമ്പ, സീന. കെ, ജില്ലാസെക്രട്ടറി ശ്യാം ടി. ചാത്തമല, വാർഡ് കൗൺസിലർ പുഷ്പലതാ എന്നിവർ പങ്കെടുത്തു.