തിരുവല്ല: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ 9, 10 ക്ലാസുകളിലെ രണ്ടാമത്തെ ഡിവിഷൻ നിലനിറുത്തുന്നതിനുള്ള അദ്ധ്യാപക-വിദ്യാർത്ഥി അനുപാതം 1:40 ആയി തുടരണമെന്ന് കേരള സ്റ്റേറ്റ് ടീച്ചേഴ്സ് സെന്റർ സംസ്ഥാന നേതൃയോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് ഹരീഷ് കടവത്തൂർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി എം.പ്രിൻസ്, ജീൻമൂക്കൻ, റോയി ബി. ജോൺ, റോയി വർഗീസ് ഇലവുങ്കൽ, ജീ.വിഗിത, മുഹമ്മദ് അഷ്റഫ്, കെ.മനോജ്, കെ.കെ.ബാലകൃഷ്ണൻ, ഒ.മോഹനൻ, എം.കെ.മുഹമ്മദ്, സുനി കുമാരൻനായർ, എം.ചന്ദ്രബാബു തുടങ്ങിയവർ പ്രസംഗിച്ചു.