പ്രമാടം : യൂത്ത് കോൺഗ്രസ് വി.കോട്ടയം മേഖലാകമ്മിറ്റിയുടെ നേതൃത്വത്തിൽ ക്വിറ്റ് ഇന്ത്യാദിനവും യൂത്ത് കൗൺഗ്രസ് ജന്മദിനവും ആഘോഷിച്ചു. ബ്ളോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി ജോസ് പനച്ചയ്ക്കൽ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് യു.വിഷ്ണുകുമാർ അദ്ധ്യക്ഷത വഹിച്ചു. മനേഷ് തങ്കച്ചൻ, ഇ.എം. ജോയിക്കുട്ടി, അഭിജിത്, സ്നേഹ ബിജു, ജെസോ ബേബി ജോർജ്ജ്, ഷെബിൻ ഷിബു, ഡെറ്റൺ ജോർജ്ജ് എന്നിവർ പ്രസംഗിച്ചു.