chithra
നിരണം കണ്ണശ്ശ സ്മാരക ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ നടന്ന കണ്ണശ്ശ സ്മൃതി അഖിലകേരള ചിത്രരചനാ മത്സരം പുളിക്കീഴ് ബ്ലോക്ക് പ്രസിഡന്റ് ചന്ദ്രലേഖ ഉദ്ഘാടനം ചെയ്യുന്നു

തിരുവല്ല: നിരണം കണ്ണശസ്മാരക ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ നടന്ന കണ്ണശസ്മൃതി അഖിലകേരള ചിത്രരചനാ മത്സരം പുളിക്കീഴ് ബ്ലോക്ക് പ്രസിഡന്റ് ചന്ദ്രലേഖ ഉദ്ഘാടനം ചെയ്തു. കടപ്ര കണ്ണശസ്മാരക ഗവ.ഹയർസെക്കൻഡറി സ്‌കൂളിൽ നടന്ന ചടങ്ങിൽ ട്രസ്റ്റ് പ്രസിഡന്റ് ഡോ.വർഗീസ് മാത്യു അദ്ധ്യക്ഷത വഹിച്ചു. മത്സരകമ്മിറ്റി കൺവീനർ ഹരികൃഷ്ണൻ എസ്.പിള്ള, ചെയർപേഴ്‌സൺ പി.രാജേശ്വരി, ഫ്രാൻസിസ് വി.ആന്റണി, പ്രൊഫ.കെ.വി.സുരേന്ദ്രനാഥ്‌, കെ.എം.രമേശ്കുമാർ, ഗോപിനാഥൻനായർ,ജോർജ്ജ് തോമസ്, കെ.സുരേഷ്‌കുമാർ, മഹേഷ്‌കുമാർ, ഡി.ആത്മലാൽ, ഉമ്മൻ മത്തായി, ഫിലിപ്പ് വർഗീസ്, സുജയാ, ആനി പ്രസാദ് എന്നിവർ പ്രസംഗിച്ചു.