 
അടൂർ : കേരള ഷോപ്സ് ആൻഡ് കൊമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെന്റ് എംപ്ലോയീസ് ഫെഡറേഷൻ (സി. ഐ ടി യു ) നാലാം സംസ്ഥാന സമ്മേളനം നടന്നു. സംസ്ഥാന പ്രസിഡന്റ് കെ.പി സഹദേവൻ പതാക ഉയർത്തി. പ്രതിനിധി സമ്മേളനം സി.ഐ.ടി.യു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരിം എം. പി ഉദ്ഘാടനം ചെയ്തു. സ്വാഗത സംഘം ചെയർമാൻ ടി.ഡി ബൈജു,വാഴയിൽ ശശി, രവി പ്രസാദ്, സി. പി. എം ജില്ലാ സെക്രട്ടറി കെ.പി ഉദയഭാനു, ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ.കെ. അനന്തഗോപൻ, കെ.രാജഗോപാൽ, പി.ജെ അജയകുമാർ, സുനിത കുര്യൻ, പി.ബി ഹർഷകുമാർ ,അഡ്വ.പി സജി, അഡ്വ.എസ്. കൃഷ്ണമൂർത്തി എന്നിവർ പ്രസംഗിച്ചു.