തിരുവല്ല: 1971ലെ ഇൻഡോ -പാക്ക് യുദ്ധത്തിൽ പാക്കിസ്ഥാൻ തകർത്ത ഇന്ത്യയുടെ ഐ.എൻ.എസ് കുക്രി എന്ന യുദ്ധകപ്പലിൽ നിന്ന് ധീരമായി രക്ഷപ്പെട്ട രണ്ട് മലയാളികളിൽ ഒരാളായ ഇന്ത്യൻ നേവിയുടെ മുൻ സി.പി.ഒ വീരസൈനികൻ റ്റി.ജെ. രാജശേഖരൻ നായരെ റോട്ടറി ക്ലബ് ഒഫ് തിരുവല്ല ഈസ്റ്റിന്റെ നേതൃത്വത്തിൽ ആദരിച്ചു. പ്രസിഡന്റ് അഡ്വ.അഭിലാഷ് ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ലിജോ മത്തായി, ബിജു ലങ്കാഗിരി, കുര്യൻ ഫിലിപ്പ്, സനൽ ജി.പണിക്കർ, രൂപ സനൽ എന്നിവർ പ്രസംഗിച്ചു.