National Financial Awareness Day
നല്ല ഒരു നാളേയ്ക്കുവേണ്ടി പണം സ്വരൂപിച്ചു വയ്ക്കുന്നതിനെ ഓർമ്മിപ്പിക്കുന്ന ദിനമാണ് ആഗസ്റ്റ് 14, National Financial Awarness Day. 2019 ലാണ് ഈ ദിനം ആചരിച്ചു തുടങ്ങിയത്. എന്നാൽ International Financial Awareness Day April 25ന് ആണ്.
പാകിസ്ഥാൻ സ്വാതന്ത്ര്യദിനം
1947ലെ ഇന്ത്യ ഇൻഡിപെൻഡൻസ് ആക്ടിൽ പറയുന്നത് ആഗസ്റ്റ് 15ന് രണ്ട് സ്വതന്ത്രരാഷ്ട്രങ്ങൾ പിറന്നെന്നാണ്. ആദ്യ സ്വാതന്ത്ര്യദിനം പാകിസ്ഥാനും, ആഘോഷിച്ചത് 1947 ആഗസ്റ്റ് 15ന് തന്നെയായിരുന്നു. 1948 മുതൽ ആഗസ്റ്റ് 14ന് സ്വതന്ത്ര്യദിനം ആഘോഷിക്കുന്നു. റംസാന്റെ 27-ാം രാവ് ആണ് അതിന് കാരണമായി പറയുന്നതെങ്കിലും അവരുടേതായ മുഖമുദ്ര കാണിക്കാനാണ് പാകിസ്ഥാൻ ആഗസ്റ്റ് 14 തിരഞ്ഞെടുത്തത്.