14-omallur-sankaran
പന്തളം ബ്ലോക്ക് തല ആരോഗ്യ മേള ഓമല്ലൂർ ശങ്കരൻ ഉദ്ഘാടനം ചെ​യ്യുന്നു

പന്തളം:പന്തളം ബ്ലോക്ക് പഞ്ചായത്തിന്റെയും, വല്ലന, തുമ്പമൺ സാമൂഹ്യാരോഗ്യ കേന്ദ്രത്തിന്റെയും നേതൃത്വത്തിൽ പന്തളം ബ്ലോക്ക്​ പഞ്ചായത്ത്​ അംഗണത്തിൽ നടന്ന ആരോഗ്യ മേള ശ്രദ്ധേയമായി.ജില്ലാ പഞ്ചായത്ത്​ പ്രസിഡന്റ് അഡ്വ. ഓമല്ലൂർ ശങ്കരൻ ഉദ്ഘാടനം നിർവഹിച്ചു. പന്തളം ബ്ലോക്ക്​ പഞ്ചായത്ത്​ പ്രസിഡന്റ് രേഖ അനിലിന്റെ അദ്ധ്യക്ഷതയിൽ പഞ്ചായത്ത്​ പ്രസിഡന്റുമാരായ ചിത്തിര സി.ചന്ദ്രൻ, റോണി സഖറിയ, പിങ്കി ശ്രീധരൻ, ആർദ്രം നോഡൽ ഓഫീസർ ഡോ.അംജിത് രാജീവൻ, ബ്ലോക്ക്​ പഞ്ചായത്ത്​ വൈസ് പ്രസിഡന്റ് അശ്വതി വിനോജ്, ബ്ലോക്ക്​ പഞ്ചായത്ത്​ സ്ഥിര സമിതി അദ്ധ്യക്ഷന്മാരായ അനീഷ് മോൻ പോൾ രാജൻ, ലീനാ സി.പി, ബ്ലോക്ക്​ പഞ്ചായത്ത്​ അംഗങ്ങളായ അനില എസ്.നായർ, ജൂലി ദിലീപ്, രജിത കുഞ്ഞുമോൻ, ലാലി ജോൺ, സന്തോഷ്​ കുമാർ,വി.എം.മധു, ശോഭ മധു, കുളനട പഞ്ചായത്ത്​ വൈസ് പ്രസിഡന്റ് പി.ആർ മോഹൻദാസ്, ബ്ലോക്ക്​ മെഡിക്കൽ ഓഫീസർമാരായ ഡോ.അഖില രാജ്, ഡോ ശ്രീകല, ബ്ലോക്ക്​ പഞ്ചായത്ത്​ സെക്രട്ടറി എസ്. ഹർഷൻ എന്നിവർ പ്രസംഗിച്ചു.