 
കോന്നി: മാങ്കോട് ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ നാഷണൽ സർവീസ് സ്‌കീം സപ്തദിന സഹവാസ ക്യാമ്പ് നടന്നു. ജില്ലാ പഞ്ചായത്ത് അംഗം വി.ടി. അജോമോൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് കെ.പി രാജു അദ്ധ്യക്ഷത വഹിച്ചു. സുജ അനിൽ, പ്രസന്ന, പ്രീത,ആർ.അനിൽകുമാർ, ബുഷ്‌റ ബീവി, ഡേവിഡ് തോമസ്, അംബിക കുമാരി എന്നിവർ സംസാരിച്ചു.