പന്തളം: കുരമ്പാല സെന്റ് തോമസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിൽ ആസാദി കാ അമൃത് മഹോത്സവം സ്‌കൂളിൽ ആഘോഷിച്ചു.സ്‌കൗട്ട് ആൻഡ് ഗൈഡ് യൂണിറ്റുകൾ ആഘോഷത്തിൽ പങ്കെടുത്തു.സ്‌കൂൾ ട്രസ്റ്റി അച്ഛൻ കുഞ്ഞ് ജോൺ അദ്ധ്യക്ഷത വഹിച്ചു. പന്തളം പൊലീസ് സബ് ഇൻസ്‌പെക്ടർ രാജൻ പി.കെ ഉദ്ഘാടനം ചെയ്തു. സ്‌കൂൾ മാനേജർ റവ.ഫാദർ പിസി തോമസ് മുഖ്യ സന്ദേശം നൽകി. സ്‌കൂൾ സെക്രട്ടറി എം.സി ജോസ് ,ഗവേണിംഗ് ബോഡി അംഗങ്ങളായ രാജൻ പാപ്പി, അലക്‌സി തോമസ്, പി.ടി. എ പ്രസിഡന്റ് ജിം കോശി , പ്രിൻസിപ്പൽ ആനന്ദകുട്ടൻ ഉണ്ണിത്താൻ,സ്റ്റാഫ് സെക്രട്ടറി വി.കെ.പദ്മിനി തുടങ്ങിയവർ പ്രസംഗിച്ചു.