പത്തനംതിട്ട : എന്റെ ഇന്ത്യ എവിടെ ജോലി എവിടെ ജനാധിപത്യം മതനിരപേക്ഷതയുടെ കാവലാളാവുക എന്ന മുദ്രാവാക്യമുയർത്തി 15ന് ഡി.വൈ.എഫ്.ഐ ഫ്രീഡം സ്ട്രീറ്റ് അടൂരിൽ നടക്കും. എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ ഉദ്ഘാടനം ചെയ്യും. പകൽ മൂന്നിന് തീരുമാനിക്കപ്പെട്ട കേന്ദ്രങ്ങളിൽനിന്ന് ബ്ലോക്ക് കമ്മിറ്റികളുടെ പ്രകടനം ആരംഭിക്കും. നാലിന് യോഗം ആരംഭിക്കുമെന്ന് ജില്ലാ സെക്രട്ടറി ബി നിസാം, ജില്ലാ പ്രസിഡന്റ് എം.സി അനീഷ്കുമാർ എന്നിവർ അറിയിച്ചു.