 
പന്തളം:കോൺഗ്രസിൽ നിന്നും ബി.ജെ.പിയിൽ നിന്നും സി.പി.എം ലേക്ക് ചേർന്നവരെ പൂഴിക്കാട് 24-ാം വാർഡിൽ വച്ച് സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി.ബി. ഹർഷകുമാർ, ജില്ലാക്കമ്മിറ്റി അംഗം ലസിത ടീച്ചർ തുടങ്ങിയവരുടെ നേതൃത്വത്തിൽ സ്വീകരിച്ചു. എൻ.രാമചന്ദ്രൻപിള്ള, സുരേഷ് കുമാർ ബി, സാജു ജോയി, ജോണിക്കുട്ടി എം.ഒ, ഭാസ്‌ക്കരൻ എസ്, അജിതാഭാസ്‌ക്കരൻ, അഖിൽ ഭാസ്‌ക്കരൻ എന്നിവരെ സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി.ബി. ഹർഷകുമാർ, മാലയിട്ട് സ്വീകരിച്ചു.