ചെങ്ങന്നൂർ: വിശ്വഹിന്ദുപരിഷത്ത് തിരുവൻവണ്ടൂർ പഞ്ചായത്ത്‌ സമിതിയുടെ ആഭിമുഖ്യത്തിൽ ഗണേശോത്സവം ആഘോഷിക്കുന്നു . 29ന് ഉത്സവം ആരംഭിക്കും. ഇതിനോടനുബന്ധിച്ച് 28ന് വിളംബരറാലി നടക്കും. 29, 30 തീയതികളിൽ സോപാന സംഗീതം ഭജൻസ് എന്നിവയുണ്ട്. ക്ഷേത്ര ജംഗ്ഷനിൽ പ്രത്യേകം തയാറാക്കിയ മണ്ഡപത്തിലാണ് ഗണപതി വിഗ്രഹപ്രതിഷ്ഠ. വിനായക ചതുർത്ഥി ദിനമായ 31ന് രാവിലെ 5ന് മഹാഗണപതി ഹോമം, വൈകിട്ട് 3മുതൽ പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ നിന്നും ഗണേശ നിമഞ്ജനത്തിനുള്ള വിഗ്രഹങ്ങളും വഹിച്ചുള്ള ഘോഷയാത്ര തിരുവൻവണ്ടൂർ ജംഗ്ഷനിൽ സംഗമിക്കും. തുടർന്ന് ഇരമല്ലിക്കര കച്ചേരി വാൽക്കടവിലേക്ക് ഗണേശ നിമഞ്ജന ഘോഷയാത്ര നടക്കും. 6ന് പമ്പാ മണിമല നദികളുടെ സംഗമ സ്ഥാനമായ കീച്ചേരി വാൽക്കടവിൽ നിമഞ്ജനം നടക്കുമെന്ന് ഭാരവാഹികളായ ടി.ആർ.രാജ് കുമാർ, ടി.വി രതീഷ് കുമാർ, അജയകുമാർ എന്നിവർ അറിയിച്ചു.