പത്തനംതിട്ട : എസ്.എൻ.ഡി.പി യോഗം പത്തനംതിട്ട യൂണിയനിലെ മലയാലപ്പുഴ മേഖലാ പ്രവർത്തകയോഗം ഇന്ന് രാവിലെ 10 മുതൽ മൈലാടുപാറ എസ്.എൻ.ഡി.പി ശാഖാ ഹാളിൽ ചേരും.

മലയാലപ്പുഴ മേഖലയിലുൾപ്പെട്ട ശാഖകളായ 963 ഉതിമൂട്, 414 വള്ളിയാനി, 2162 പുതുക്കുളം, 1237 മലയാലപ്പുഴ, 83 മലയാല പ്പുഴ പൊതീപ്പാട്, 1055 മലയാലപ്പുഴ ഇലക്കുളം, 1324 മലയാലപ്പുഴ താഴം, 3366 ചെങ്ങറ, 2199 കിഴക്കുപുറം, 84 കുമ്പഴ, 4932 കുമ്പഴ ടൗൺ, 607 കുമ്പഴ വടക്ക്, 4676 പരുത്താനിയ്ക്കൽ, 2186 മെലാടുപാറ എന്നിവിടങ്ങളിലെ മുഴുവൻ ഭരണസമിതിയംഗങ്ങളും പോഷകസംഘടനാ ഭാരവാഹികളും പങ്കെടുക്കുന്ന സംയുക്ത യോഗമാണിത്. യൂണിയൻ പ്രസിഡന്റ് കെ.പദ്മകുമാർ ഉദ്ഘാടനം ചെയ്യും. ഡോ.എം.എം.ബഷീർ പ്രഭാഷണം നടത്തും.