 
പന്തളം:ആസാദി കാ അമൃത് മഹോത്സവത്തിനോടനുബന്ധിച്ച് നിരവധി ധീര രക്താസാക്ഷികളെ സ്മരിക്കാനും രാജ്യത്തിന്റെ സ്വാതന്ത്ര്യ സമര ചരിത്രത്തെ ഓർക്കാനും ഓഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനമായി രാജ്യമെമ്പാടും ആചരിക്കുന്നതിന്റെ ഭാഗമായി തോട്ടക്കോണം 126ാം എൻ.എസ്.എസ്. കരയോഗാംങ്കണത്തിൽ ദേശീയ പതാകഉയർത്തി.കരയോഗം പ്രസിഡന്റ് രാജശേഖരക്കുറുപ്പ്, സെക്രട്ടറി വി.കേരളൻ, ജോ.സെക്രട്ടറി എം.ജി.ബിജുകുമാർ, വൈസ് പ്രസിഡന്റ് എ.ആർ.ആനന്ദദാസ് കമ്മറ്റിയംഗം ഗോപാലകൃഷ്ണപിള്ള ,ടി.എൻ അശോകൻ എന്നിവർ നേതൃത്വം നൽകി.