ranayana

ചെങ്ങന്നൂർ : തിരുവിതാംകൂർ ദേവസ്വം ബോർഡ് സാംസ്‌കാരിക പുരാവസ്തു വിഭാഗത്തിന്റെ കീഴിലുള്ള ഹിന്ദുമത വേദാന്ത സംസ്‌കൃത പാഠശാല സംഘടിപ്പിച്ച സംസ്ഥാനതല രാമായണ പാരായണ മത്സരം ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.അനന്തഗോപൻ ഉദ്ഘാടനം ചെയ്തു.

ജി.ബൈജു അദ്ധ്യക്ഷത വഹിച്ചു. ദേവസ്വം ബോർഡംഗം പി.എം.തങ്കപ്പൻ, ദേവസ്വം ബോർഡ് ചീഫ് എൻജിനിയർ ആർ.അജിത്ത് കുമാർ, ദേവസ്വം ബോർഡ് സെക്രട്ടറി എസ്.ഗായത്രീ ദേവീ, സാംസ്‌കാരിക കൾച്ചറൽ വിഭാഗം ഡയറക്ടർ ബി.മധുസൂദനൻ നായർ, ആറന്മുള ദേവസ്വം അസിസ്റ്റന്റ് കമ്മിഷണർ സൈനുരാജ്, ചെങ്ങന്നൂർ ദേവസ്വം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ ബിന്ദു, എസ്.വി.പ്രസാദ്, കെ.വിനോദ് കുമാർ, വി.കെ.രാജഗോപാൽ എന്നിവർ സംസാരിച്ചു.