ചെങ്ങന്നൂർ: സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവത്തിന്റെ ഭാഗമായി കേരള ഫോക് ലോർ അക്കാദമിയുടെയും അമ്മ മലയാളം സാംസ്കാരിക സംഘടനയുടെയും സംയുക്താഭിമുഖ്യത്തിൽ നാളെ വൈകിട്ട് 5ന് ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജ് ഓഡിറ്റോറിയത്തിൽ സാംസ്കാരിക സമ്മേളനവും മുടിയേറ്റ് സന്ധ്യയും നടക്കും.സജി ചെറിയാൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ഡോ.വിനീത് മാത്തൂർ സ്വാതന്ത്ര്യ സമരത്തിൽ ചെങ്ങന്നൂർ എന്ന വിഷയം അവതരിപ്പിക്കും. ഫോക് ലോർ അക്കാദമി ചെയർമാൻ ഒ.എസ് ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷത വഹിക്കും. ഡോ.ബിന്ദു പാഴൂരും സംഘവും അവതരിപ്പിക്കുന്ന മുടിയേറ്റു സന്ധ്യ ഉണ്ടാകും.