ഇലവുംതിട്ട: സ്വാതന്ത്യദിനാഘോ​ഷവും നെടി​യകാല മേനോൻസ്മാരക ഗ്രന്ഥശാലയുടെ മൂന്നാം നിലയുടെ ഉദ്ഘാടനവും 15 ന് രാവിലെ 11ന് മന്ത്രി വീണാ ജോർജ് നിർവഹിക്കും, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പിങ്കി ശ്രീധർ അദ്ധ്യക്ഷത വഹിക്കും, കെ.സി.രാജഗോപാലൻ, ആർ.അജയകുമാർ, പൊഫ.ഡി പ്രസാദ്, റ്റി വി സ്റ്റാലിൻ, വി വിനോദ്, വി ജി ശ്രീലേഖ, എം എൻ സോമരാജൻ, അജീഷ് പി, രജിത കുഞ്ഞുമോൻ, വിനീത അനിൽ, രജനി അശോകൻ , വി ആർ സജി കുമാർ എന്നിവർ പ്രസംഗിക്കും. വീണാ ജോർജ് എംഎൽഎയുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ചതാണ് മേനോൻസ് സ് മാരക ഗ്രന്ഥശാലയുടെ മൂന്നാം നില,