അടൂർ: എസ്.എൻ.ഡി.പി യോഗം അടൂർ യൂണിയൻ മുൻ സെക്രട്ടറി അടൂർ എൻ. സുകുമാരന്റെ നിര്യാണത്തിൽ എസ്.എൻ ട്രസ്റ്റ് ബോർഡ് അംഗം വി.എസ്. യശോധരപ്പണിക്കർ അനുശോചിച്ചു. ശാഖകളെ കർമ്മനിരതമാക്കുന്നതിനും ഗുരുദേവ ദർശനങ്ങൾ പ്രചരിപ്പിക്കുന്നതിനും വിശ്രമമില്ലാതെ പ്രവർത്തിച്ച സമുദായ നേതാവായിരുന്നു സുകുമാരനെന്ന് യോശോധരപ്പണിക്കർ അനുസ്മരിച്ചു.