അടൂർ: കൈതപ്പറമ്പ് കെ.വി.വി.എസ് കോളേജിൽ കേരള സർക്കാരിന്റെ തൊഴിലധിഷ്ഠിത നൈപുണ്യ വികസന പദ്ധതിയായ എ.എസ്.എ.പിന്റെ ഐ. ഇ.എൽ.ടി.എസ് കോച്ചിംഗ്, മെഡിക്കൽ കോഡിംഗ് ആൻഡ് ബില്ലിംഗ്,ബിസിനസ് അനൈസ്റ്റ് എന്നീ ആഡ് ഓൺ കോഴ്‌സുകൾ ആരംഭിക്കുന്നതിനുള്ള ധാരണാപത്രം ഒപ്പു വച്ചു. കോഴ്സുകൾ വണിക വൈശ്യ എഡ്യുക്കേഷണൽ ആൻഡ് എംപ്ലോയ്‌മെന്റ് ട്രസ്റ്റിന്റെ സെക്രട്ടറി എസ്.കുട്ടപ്പൻ ചെട്ടിയാർ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ.അനിൽ പ്രസാദ് അദ്ധ്യക്ഷത വഹിച്ചയോഗത്തിൽ എ.എസ്.എ. പിന്റെ ജില്ലാ കോ - ഒാർഡിനേറ്റർ ബേസിൽ , വൈസ് പ്രിൻസിപ്പൽ ഡോ.വിൽസൻ, അഡ്മിനിസ്ട്രേറ്റീവ് ഒാഫീസർ കൃഷ്ണകുമാർ എന്നിവർ ആശംസകൾ നേർന്നു. അഖിൽദേവ് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി സുദേവ് നന്ദിയും രേഖപ്പെടുത്തി.