അടൂർ : ആസാദീ കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി മിത്രപുരം കസ്തൂര്‍ബ ഗാന്ധിഭവനിൽനടന്ന ആഘോഷങ്ങൾ അന്തേവാസിയും വിമുക്തഭടനുമായ കെ.എ.ബാബു ദേശീയപതാക ഉയർത്തി ഉദ്ഘാടനം ചെയ്തു. ഡയറക്ടർ കുടശനാട് മുരളി അദ്ധ്യക്ഷത വഹിച്ചു. വികസനസമിതി അംഗം ഹരിപ്രസാദ് സ്വാതന്ത്ര്യദിന സന്ദേശം നല്കി.