sham
കേരള ഷോപ്സ് ആന്റ് കൊമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെന്റ് എംപ്ലോയീസ് ഫെഡറേഷൻ (സി.ഐ.ടി. യു ) സംസ്ഥാന പ്രസിഡന്റ് എ. എൻ. ഷംസീർ

അടൂർ: വാണിജ്യ വ്യാപാര സ്ഥാപനങ്ങളെ തകർക്കുന്ന ഓൺലൈൻ വ്യാപാരം നിയമപരിഷ്കരണത്തിലൂടെ ഭേദഗതി ചെയ്ത് ചെറുകിട വ്യാപാരികളെ സംരക്ഷിക്കണമെന്ന് കേരള ഷോപ്സ് ആൻഡ് കൊമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെന്റ് എംപ്ലോയീസ് ഫെഡറേഷൻ (സി.ഐ.ടി. യു ) സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു. പുതിയ ഭാരവാഹികൾ : എ.എൻ. ഷംസീർ എം. എൽ. എ (പ്രസിഡന്റ്), അഡ്വ .പി. സജി (ജനറൽ സെക്രട്ടറി), അഡ്വ.എസ് കൃഷ്ണമൂർത്തി (ട്രഷറർ), കെ പി അനിൽകുമാർ, എം.ഹംസ, കവിതാസാജൻ, ജി.വിജയകുമാർ, എസ്.ജിജി, അഡ്വ.രവി പ്രസാദ്, ജെ.ഷാജി, വാഴയിൽ ശശി, അഡ്വ.ഷറീഫ് ,എഴുകോൺ സന്തോഷ്, ഡി.ആർ.അനിൽ (വൈസ് പ്രസിഡന്റുമാർ), എ.ജെ.സുക്കാർണോ, കെ. രാഘവൻ, ജി.ആനന്ദൻ, കെ.വി.പ്രമോദ്, ടി.എസ്.ബെസി, പി.ബി.ഹർഷകുമാർ, കെ.രവീന്ദ്രൻ, അഡ്വ.മേഴ്സി ജോർജ്, കെ.വി.മനോജ്, സി.സുമേഷ്, പി.ഐ.ബോസ് (ജോയിന്റ് സെക്രട്ടറിമാർ).