മല്ലപ്പള്ളി : ആലപ്രക്കാട് സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ.പി സ്കൂളിന്റെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികാഘോഷവും, ക്ലാസ്റൂം, ലൈബ്രറി ഉദ്ഘാടനം, കഴിഞ്ഞ എസ്.എസ്.എൽ.സി , പ്ലസ്ടു , പരീക്ഷയിൽ ഉന്നത വിജയം നേടിയവരെ ആദരിക്കൽ , പൂർവ വിദ്യാർത്ഥി സംഗമം എന്നിവ നടക്കും. ഇന്നലെ രാവിലെ 10ന് സ്കൂൾ അങ്കണത്തിൽ നടക്കുന്ന ചടങ്ങിൽ , സ്കൂൾ മാനേജർ റവ.ഫാ.ജോൺ മുള്ളൻ പാറയ്ക്കൽ അദ്ധ്യക്ഷത വഹിക്കും. കോട്ടയം ജില്ലാ കൺസ്യൂമർ പ്രൊട്ടക്ഷൻ കൗൺസിൽ പ്രസിഡന്റ് അഡ്വ: മനുലാൽ , കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവ് പ്രൊഫ: കടമ്മനിട്ട വാസുദേവൻ പിള്ള എന്നിവർ വിശിഷ്ടാഥിതികളായിരിക്കും.