കോന്നി: എസ്.എൻ.ഡി.പി യോഗം മലയാലപ്പുഴ മേഖലയിലെ ശാഖാ ഭരണ സമിതി അംഗങ്ങളുടെയും പോഷക സംഘടന ഭാരവാഹികളുടെയും മേഖലാ പ്രവർത്തക യോഗം 2186-ാം മൈലാടൂപാറ ശാഖാ ഹാളിൽ നടന്നു. പത്തനംതിട്ട യൂണിയൻ പ്രസിഡന്റ് കെ.പദ്മകുമാർ ഉദ്ഘാടനം ചെയ്തു.
യൂണിയൻ സെക്രട്ടറി ഡി.അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. ഡോ. എം.എം.ബഷീർ പ്രഭാഷണം നടത്തി. യോഗം അസിസ്റ്റന്റ് സെക്രട്ടറി ടി.പി.സുന്ദരേശൻ, യൂണിയൻ വൈസ് പ്രസിഡന്റ് സുനിൽ മംഗലത്ത്, യൂണിയൻ കൗൺസിൽ അംഗങ്ങളായ പി.കെ.പ്രസന്നകുമാർ, എസ്. സജിനാഥ്, പി.സലിംകുമാർ, പി.വി രണേഷ്, ജി.സോമനാഥൻ, മൈക്രോ ഫൈനാൻസ് യൂണിയൻ കോ ഓർഡിനേറ്റർ കെ.ആർ.സലീലനാഥ്, വനിത സംഘം യൂണിയൻ സെക്രട്ടറി സരള പുരുഷോത്തമൻ, 2186 മൈലാടുപാറ ശാഖാ പ്രസിഡന്റ് വി.സോമരാജൻ, സെക്രട്ടറി ഡി.സതീഷ്‌കുമാർ, 4676-ാം പരുത്തിയാനിക്കൽ ശാഖാ പ്രസിഡന്റ് പി.ആർ.സജീവ്, സെക്രട്ടറി സുലോചന ഗോപിനാഥ്, 1237 മലയാലപ്പുഴ താഴം ശാഖ സെക്രട്ടറി ഒ.ആർ.സജി, 1324 മലയാലപ്പുഴ ശാഖാ പ്രസിഡന്റ് സോമൻ, സെക്രട്ടറി ഗോപാലകൃഷ്‍ണൻ, 1055 മലയാലപ്പുഴ ശാഖാ വൈസ് പ്രസിഡന്റ് തമ്പി, സെക്രട്ടറി സുരേഷ്, 87-ാം കുമ്പഴ,വെട്ടൂർ ശാഖാ പ്രസിഡന്റ് എം.ആർ.പണിക്കർ, സെക്രട്ടറി ബീന രാജൻ, 3366-ാം ചെങ്ങറ ശാഖാ പ്രസിഡന്റ് എം.എ.സോമരാജൻ, സെക്രട്ടറി എസ്.എസ്.ദിവ്യ, 2199-ാം കിഴക്കുപുറം ശാഖാ പ്രസിഡന്റ് പി.വി.സോമൻ, സെക്രട്ടറി ഗീത മോഹൻ, 83-ാം മലയാലപ്പുഴ ശാഖാ പ്രസിഡന്റ് പ്രസന്നൻ, സെക്രട്ടറി വിനോദ്, 607-ാം കുമ്പഴ വടക്ക് ശാഖാ പ്രസിഡന്റ് ശശിധരൻ, സെക്രട്ടറി ബിന്ദു എന്നിവർ പങ്കെടുത്തു.