madhusodananpilla
ആർ.എസ്.പി. നിയോജകമണ്ഡലം സെക്രട്ടറി കെ.പി.മധുസൂദനൻപിള്ള

തിരുവല്ല: തിരുവല്ലയുടെ സമഗ്ര വികസനത്തിന് മാസ്റ്റർ പ്ളാൻ തയാറാക്കണമെന്ന് ആർ.എസ്.പി. നിയോജകമണ്ഡലം സമ്മേളനം ആവശ്യപ്പെട്ടു. കേന്ദ്രകമ്മിറ്റിയംഗം അഡ്വ.കെ.എസ്. ശിവകുമാർ ഉദ്ഘാടനം ചെയ്തു. ആർ.എസ്.പി സംസ്ഥാന സെക്രട്ടേറിയറ്റംഗം പി.ജി. പ്രസന്നകുമാർ അദ്ധ്യക്ഷനായി. സംസ്ഥാന കമ്മിറ്റിയംഗം കലാനിലയം രാമചന്ദ്രൻനായർ, മണ്ഡലം സെക്രട്ടറി കെ.പി.മധുസൂദനൻപിളള, പെരിങ്ങര രാധാകൃഷ്ണൻ, എസ്.ഋഷികേശൻ,ശാരദ നാണുക്കുട്ടൻ,സി.ഈപ്പൻ മാത്യു, കെ.എം.മോഹനചന്ദ്രൻ, പി.പ്രേംജിത്ത് ശർമ്മ,പ്രകാശ് കവിയുർ,കെ.പി.സുധീർ, എസ്.നാരായണസ്വാമി എന്നിവർ പ്രസംഗിച്ചു. എസ്.ഋഷികേശൻ പതാകയുയർത്തി. കെ.പി.മധുസൂദനൻപിള്ള സെക്രട്ടറിയായി 21 അംഗ മണ്ഡലം കമ്മിറ്റിയെ സമ്മേളനം തിരഞ്ഞെടുത്തു.