g

അടൂർ: കേരളാ പ്രദേശ് ഗാന്ധി ദർശനൻവേദി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന മഹാത്മജി സ്മൃതി സായാഹ്നം സംസ്ഥാന സെക്രട്ടറി ബിനു എസ്. ചക്കാലയിൽ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് അബ്ദുൾ കലാം ആസാദ് അദ്ധ്യക്ഷത വഹിച്ചു. തേരകത്ത് മണി , എം.ആർ.ജയപ്രസാദ്, ഡോ.ഗോപീമോഹൻ, സജീദേവി, മണ്ണടി മോഹനൻ, ഉണ്ണികൃഷ്ണപിള്ള, കൃഷ്ണകുമാർ, പി. കെ. എബ്രഹാം, എസ്. എച്ച്. എം ജോസഫ്, എബൽ മാത്യു, കെ. ജി. റെജി, ശ്രീദേവി ബാലകൃഷ്ണൻ, മണ്ണടി പരമേശ്വരൻ എന്നിവർ പ്രസംഗിച്ചു.