ഓമല്ലൂർ : നല്ല സുഹൃദ് ബന്ധത്തിന് ഉത്തമ ഉദാഹരണമാണ് ശ്രീകൃഷ്ണ-കുചേല ബന്ധമെന്ന് ഡോ.അലക്‌സാണ്ടർ ജേക്കബ് പറഞ്ഞു. ആര്യഭാരതി ഹൈസ്‌കൂളിന്റെ നവതി ആഘോഷത്തോടനുബന്ധിച്ച് പൂർവ വിദ്യാർത്ഥി സംഗമത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഗുരുകുലത്തിൽ ഒന്നിച്ചു പഠിച്ച കുചേലനെ വാരിപ്പുണർന്ന് ദേവിയെ കൊണ്ട് കാലുകഴുകിച്ചാണ് ശ്രീകൃഷ്ണൻ സ്വീകരിച്ചത്. സമകാലീന ജീവിതത്തിൽ പകർത്തേണ്ട പാഠമാണ് ഇതെന്ന് അദ്ദേഹം കൂട്ടച്ചേർത്തു. പത്തനംതിട്ട രൂപത അദ്ധ്യക്ഷൻ ഡോക്ടർ സാമുവൽ മാർ ഐറേനിയോസ് മെത്രാപ്പോലീത്ത അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഓമല്ലൂർ ശങ്കരൻ ഉദ്ഘാടനം നിർവഹിച്ചു. സ്‌കൂൾ പ്രഥമാദ്ധ്യാപകൻ ലിജു ജോർജ്, പൂർവ വിദ്യാർത്ഥി സമിതി പ്രസിഡന്റ് എ.ആർ.അനിൽകുമാർ, ജനറൽ സെക്രട്ടറി രവീന്ദ്ര വർമ്മ അംബാനിലയം, പി.ടി.എ പ്രസിഡന്റ് തോമസ് മാത്യു, പ്രോഗ്രാം കമ്മിറ്റി കൺവീനർ ബഥേൽ ഡാനയേൽ ഹർഷവർധനൻ കോട്ടൂരേത്ത്, ഹരീഷ് കൊച്ചുമണ്ണിൽ, സജയൻ ഓമല്ലൂർ ,ലോക്കൽ മാനേജർ വർഗീസ് ചാമക്കാലയിൽ ,ഫാദർ വർക്കി ആറ്റുപുറം, എബമോൻ എൻ. ജോൺ എന്നിവർ സംസാരിച്ചു.