
ഓമല്ലൂർ: ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തിൽ രക്തകണ്ഠസ്വാമി ക്ഷേത്ര സന്നിധിയിൽ നടന്ന ഗോപൂജയിൽ സത്യസായി സേവാസമിതി ജില്ലാ കോർഡിനേറ്റർ അജയകുമാർ സൗപർണിക മുഖ്യപ്രഭാഷണം നടത്തി. ഉഴുവത്ത് ദേവീക്ഷേത്ര സന്നിധിയോട് ചേർന്ന് അച്ചൻകോവിലാറ്റിൽ നടത്തിയ നദീവന്ദനത്തിൽ ആർ.എസ്.എസ് ജില്ലാ സംഘചാലക് അഡ്വ. രാമചന്ദ്രനും മഞ്ഞനിക്കരയിൽ നടന്ന മാതൃവന്ദനത്തിൽ ബാലഗോകുലം മുൻ ജില്ലാഅദ്ധ്യക്ഷൻ രവീന്ദ്രവർമ്മ അംബാനിലയവും വെള്ളംകുളങ്ങര ദേവീക്ഷേത്രത്തിൽ നടന്ന വൃക്ഷപൂജയിൽ സഹകാർ ഭാരതി താലൂക്ക് ഉപാദ്ധ്യക്ഷൻ സി.കെ.രവീന്ദ്രൻ ചെറുകരയും മുഖ്യപ്രഭാഷണം നടത്തി.
ആഘോഷ പരിപാടിയോട് അനുബന്ധിച്ച് ഓമല്ലൂർ ക്ഷേത്ര ജംഗ്ഷനിൽ നിന്ന് വിളംബര ഘോഷയാത്ര തുടങ്ങി.