റാന്നി: സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികത്തിന്റെ ഭാഗമായി നാറാണംമൂഴി ഗവ.എൽ.പി സ്‌കൂൾ ത്രിവർണശോഭയിൽ അണിഞ്ഞൊരുങ്ങി.ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായിട്ടാണ് സ്‌കൂൾ ചായംപൂശി മനോഹരമാക്കിയത്.സ്വാതന്ത്ര്യ ദിനം വ്യത്യസ്തമാക്കണമെന്ന സ്‌കൂൾ ഹെഡ് മിസ്ട്രസ് അനില മെറാഡിന്റെ ആശയമാണ് സ്‌കൂളിനെ ഇത്തരത്തിൽ വ്യത്യസ്തമാക്കിയത്. അദ്ധ്യാപകരുടേയും പി.ടി.എയുടേയും മറ്റു സ്റ്റാഫുകളുടെയും സഹകരണത്തോടെയാണ് സ്‌കൂളിനെ ഇത്തരത്തിൽ പുതിയ നിറച്ചാർത്തെഴുത്തിയത് .സ്‌കൂളിനോടു ചേർന്നുള്ള അങ്കണവാടിയും ഇതിനൊപ്പം നിറംമാറിയിട്ടുണ്ട്.