അടൂർ: സി.പി.എം തുവയൂർ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ മികവ് - 2022 പരിപാടി ജില്ലാ സെക്രട്ടറി കെ.പി.ഉദയഭാനു ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മിറ്റി അംഗം റോയി ഫിലിപ്പ് അദ്ധ്യക്ഷതവഹിച്ചു. എസ്.എസ്.എൽ. സി, പ്ലസ് ടു പരീക്ഷകളിലെ വിജയികളെ ആദരിച്ചു. ടി.ഡി ബൈജു, പി.ബി ഹർഷകുമാർ, അഡ്വ. എസ്.മനോജ്, സന്തോഷ് ചാത്തന്നപ്പുഴ, ടി.ഡി സജി, ശ്രീജ, ഉഷാ ഉദയൻ ,അനിൽ പൂതക്കുഴി, സ്വപ്ന, കെ. മോഹനൻ, അജിത്കുമാർ, പ്രൊഫ. പി. കെ. പ്രഭാകരക്കുറുപ്പ്, അനീഷ് രാജ് എന്നിവർ പ്രസംഗിച്ചു. സനിൽ അടൂർ, അക്ഷയ് കുമാർ, ആഷ്ലി ചാർലി,ചിത്രകാരൻ അമൽ മാത്യു, ദേവിക ഓമനക്കുട്ടൻ, എസ് എൽ സൂര്യകിരൺ എന്നിവരെയും ആദരിച്ചു.