മല്ലപ്പള്ളി : നിലവാരമില്ലാത്ത രീതിയിൽ നിർമ്മാണ പ്രവർത്തികൾ നടത്തിയതിനെ തുടർന്ന് എഴുമറ്റൂർ - തടിയൂർ തുണ്ടിയിൽ കടവ് റോഡ് കുഴിയടപ്പ് പ്രവർത്തികൾ നാട്ടുകാർ ഇടപ്പെട്ട് തടഞ്ഞു. തുടർന്ന് എഴുമറ്റൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജേക്കബ് എം ഏബ്രഹാമിന്റെ നേതൃത്വത്തിൽ നാട്ടുകാർ നിർമ്മാണ പ്രവർത്തികൾ നിറുത്തിവപ്പിച്ചു.