അടൂർ : അടൂർ പ്രവാസിസംഘം ചാരിറ്റബിൾ ട്രസ്റ്റ്‌ കൊട്ടാരക്കര ക്വാളിറ്റി കെയർ ഡയഗ്നോസ്റ്റിക് സെന്ററുമായി ചേർന്ന് സൗജന്യ ജീവിതശൈലി രോഗ നിർണയ മെഡിക്കൽ ക്യാമ്പ്‌ നടത്തി. ആർ.എസ്.എസ് അടൂർ ഖണ്ഡ് സംഘചാലക് ഗോപാല കൃഷ്ണ ഖോകല ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ്‌ ചെയർമാൻ ജിനു.ആർ അദ്ധ്യക്ഷത വഹിച്ചു. വിനോദ് വാസുദേവൻ,കെ.പി.നന്ദകുമാർ,പ്രശാന്ത്കുമാർ, രൂപേഷ് അടൂർ, വേണുഗോപാൽ, സജു കുമാർ, എ.ജി. മധുകുമാർ, സി.ടി.അജിത് കുമാർ, ശ്യാംകുമാർ എന്നിവർ നേതൃത്വം നൽകി . ക്വാളിറ്റി കെയർ ഡയഗ്നോസ്റ്റിക് സെന്റർ പി.ആർ. ഒ ജിതിൻരാജ്, സിംല സിബി, ലാബ് ഇൻചാർജ് അഭിജ വിനോദ്,രമ്യ അഖിൽ, അശ്വതി സുനിൽ എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നൽകി