തിരുവല്ല: ചിങ്ങം ഒന്നിന് നീരണിയുന്ന നിരണം ചുണ്ടനെ അണിയിക്കാനുളള ആടയാഭരണങ്ങളും പങ്കായവും വഹിച്ചുള്ള ഘോഷയാത്ര നടന്നു. വള്ളത്തിൽ അണിയാനുള്ള ആടയാഭരണങ്ങൾ വഹി ഇന്നലെ ഉച്ചയോടെ നിരണം തൃക്കപാലീശ്വരം ക്ഷേത്രസന്നിധിയിൽ നിന്നും അമരച്ചാർത്ത് ഏറ്റു വാങ്ങി ആരംഭിച്ച ഘോഷയാത്ര നിരണം ഗ്രാമം ചുറ്റി വൈകിട്ടോടെ വള്ളപ്പുരയിൽ എത്തി. മാലിക് ദിനാർ മുസ്ലിം ദേവാലയത്തിൽ നിന്നും വള്ളത്തിന്റെ കൂമ്പ് സ്വീകരിച്ചു. ജറുസലേം മാർത്തോമ്മ ദേവാലയത്തിൽ നിന്നും കുമിളകളും നിരണം സെന്റ് മേരീസ് വലിയ പള്ളിയിൽ നിന്നും ഇടിയനും, നിരണം ബിലീവേഴ്സ് ദേവാലയത്തിൽ നിന്ന് നിരണം ചുണ്ടന്റെ പേര് ആലേഖനം ചെയ്ത ചെമ്പ് പാളിയും സ്വീകരിച്ചാണ് ഘോഷയാത്ര വള്ളപ്പുരയിൽ എത്തിച്ചേർന്നത്.