തിരുവല്ല: ബധിര വിദ്യാലയത്തിൽ സ്വാതന്ത്ര്യദിനാഘോഷം തുകലശേരി സി.എസ്‌.ഐ ബധിര വിദ്യാലയം തിരുവല്ല ലയൺസ് ക്ലബ് എന്നിവയുടെ നേതൃത്വത്തിൽ ഭാരതത്തിന്റെ 75 -ാം സ്വാതന്ത്ര്യ ദിനം വിവിധ പരിപാടികളോടെ ആഘോഷിക്കുന്നു. വിദ്യാർത്ഥികൾക്കായി കലാകായിക മത്സരങ്ങൾ നടത്തും. രാവിലെ ഒൻപതിന് ഹെഡ്മിസ്ട്രസ് സുഷ സൂസൻ ജോർജ് ശീയ പതാക ഉയർത്തും. ലയൺസ് ക്ലബ് പ്രസിഡന്റ് ചെറിയാൻ പോളച്ചിറക്കൽ സ്വാതന്ത്ര്യദിന സന്ദേശം നൽകും.