 
പന്തളം: ആസാദി കി അമൃത് മഹോത്സവത്തിന്റെ ഭാഗമായി ബി.ജെ.പി എസ്.സി മോർച്ച ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരംഗ യാത്രയും രാഷ്ട്ര ജാഗരൺ സമ്മേളനവും നടന്നു. രാഷ്ട്ര ജാഗരൺ സമ്മേളനം ബി.ജെ.പി ജില്ലാ പ്രസിഡന്റ് വി.എസൂരജ് ഉദ്ഘാടനം ചെയ്തു. എസ് സി മോർച്ചാ ജില്ലാ പ്രസിഡന്റ് രൂപേഷ് അടൂർ അദ്ധ്യക്ഷനായിരുന്നു. തിരംഗയാത്രയുടെ ഉദ്ഘാടനം ബി.ജെ.പി ജില്ലാ വൈസ് പ്രസിഡന്റ് അജിത്ത് പുല്ലാട് നിർവഹിച്ചു.പ്രകാശ് മധു മംഗലത്ത് , ബിജു പരമേശ്വരൻ , വി.കെ പ്രസന്നന്നകുമാർ , ബിജു മാത്യു, പ്രദീപ് കുമാർ കൊട്ടേയത്ത്, സുജൻ അട്ടത്തോട്, കെ.വി പ്രഭ, ബിജു പരമേശ്വരൻ ,വി.പ്രസന്നകുമാർ , എം.ജി രാമചന്ദ്രൻ , ശ്രീലേഖ ആർ, ശ്യാം തട്ടയിൽ, നിതിൻ ശിവ,സീന എസ്, പി.എസ് കൃഷ്ണകുമാർ , ഗിരീഷ് കുമാർ , ഹരി കൊട്ടിയേത്ത് ,സൂര്യ എസ്.നായർ , സജീവ്, അനിയൻ കുഞ്ഞ് എന്നിവർ സംസാരിച്ചു.