കോന്നി : ടാഗോർ മെമ്മോറിയൽ ഗ്രാമീണ ക്ലബ് സ്വാതന്ത്ര്യത്തിന്റെ 75-ാ മത് വാർഷികം ആഘോഷിച്ച് പതാക ഉയർത്തി. മഹാത്മാ ഗാന്ധിയുടെ ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തി. ഇന്ത്യ @ 75 ഓർമ്മ മരം നട്ടു. ക്ലബ് പ്രസിഡന്റ് പ്രവീൺ പ്ലാവിളയിൽ അദ്ധ്യക്ഷത വഹിച്ചു. കെ.പ്രദീപ് കുമാർ, ദാസ് പുതുമംഗലത്ത്, നിഖിൽ നീരേറ്റ്, വിവേക്, അഭിലാഷ്, ധനേഷ് കൊട്ടകുന്ന് എന്നിവർ പ്രസംഗിച്ചു.