 
കോന്നി: പയ്യനാമൺ പത്തലുകുത്തി ജംഗ്ഷനിൽ ട്രാഫിക് മിറർ സ്ഥാപിക്കണമെന്ന നാട്ടുകാരുടെ ആവശ്യം ശക്തമാകുന്നു. കോന്നി - തണ്ണിത്തോട് റോഡും അട്ടച്ചാക്കൽ- മല്ലേലി -പത്തലുകുത്തി റോഡും ചേരുന്ന ജംഗ്ഷനിൽ അപകട സാദ്ധ്യത ഏറെയാണ്. കോന്നി- തണ്ണിത്തോട് റോഡിലേക്ക് അട്ടച്ചാക്കൽ റോഡ് ചേരുന്ന ഭാഗം താഴ്ന്നു കിടക്കുകയാണ്. ഈ റോഡിലൂടെ വരുന്ന വാഹനങ്ങൾക്ക് തണ്ണിത്തോട്ടിൽ നിന്നും കോന്നിയിൽ നിന്നും വരുന്ന വാഹനങ്ങൾ കാണാൻ കഴിയില്ല. ഇതുമൂലം അപകടങ്ങളും ഉണ്ടാകുന്നുണ്ട്. പത്തലുകുത്തി ജംഗ്ഷനിൽ ട്രാഫിക് മിറർ സ്ഥാപിച്ചാൽ അട്ടച്ചാക്കൽ -പത്തലുകുത്തി- പഞ്ചായത്ത് റോഡിലൂടെ വരുന്ന വാഹനങ്ങൾക്ക് കോന്നി- തണ്ണിത്തോട് റോഡിലൂടെ ഇരുവശത്തും നിന്നും വരുന്ന വാഹനങ്ങൾ കാണാൻ കഴിയും. നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.