 
മല്ലപ്പള്ളി : സ്വാതന്ത്ര്യത്തിന്റെ 75 -ാമത് വാർഷിക ദിനത്തിൽ കോൺഗ്രസ് മല്ലപ്പള്ളി ബ്ലോക്ക് കമ്മിറ്റി ആസ്ഥാനത്ത് കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് എബി മേക്കരിങ്ങാട്ട് ദേശീയ പതാക ഉയർത്തി. ദളിത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് പി.ജി.ദിലീപ് കുമാർ, ചെറിയാൻ വർഗീസ്, എ.ഡി. ജോൺ, എം.കെ. സുഭാഷ് കുമാർ, ടി.പി. ഗിരീഷ് കുമാർ, സിന്ധു സുബാഷ്, അനീഷ് കെ.മാത്യു തുടങ്ങിയവർ പ്രസംഗിച്ചു.