കോന്നി: കൂടൽ ഗവ.എൽ.പി.സ്കൂളിൽ സ്വാതന്ത്രത്തിന്റെ 75-ാം വാർഷികം ആഘോഷിച്ചു. കലഞ്ഞൂർ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ആശാ സജി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. എക്‌സൈസ് ഡെപ്യുട്ടി കമ്മിഷണർ വി.എ.പ്രദീപ്, ഡെപ്യുട്ടി ഡി.എം.ഒ ഡോ.രചന, മുൻ ഹെഡ് മാസ്റ്റർ തോമസ് മത്തായി, കലഞ്ഞൂർ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഷാൻ ഹുസ്സൈൻ, ഹെഡ് മിസ്ട്രസ് ബിന്ദു അലക്സാണ്ടർ, ഫൗസി ജഹാൻ എന്നിവർ സംസാരിച്ചു. വിദ്യാർത്ഥികളുടെ റാലിയും നടന്നു.