w

കോന്നി: ഇ.എം. എസ്. ചാരിറ്റബിൾ സൊസൈറ്റിയുടെ സ്നേഹാലയത്തിൽ നിർമ്മിച്ച കെട്ടിടം ഇന്ന് 10 ന് മുൻ മന്ത്രി ഡോ. തോമസ് ഐസക്ക് ഉദ്ഘാടനം ചെയ്യും. പി.ആർ.സി രക്ഷാധികാരി കെ.പി ഉദയഭാനു കെട്ടിടം നിർമ്മിച്ചു നൽകിയ എൻ. സുനിൽകുമാറിനെ ആദരിക്കും. പ്രവാസികൾ നൽകുന്ന ഉപകരണങ്ങൾ കെ.യു.ജനീഷ്‌കുമാർ എം.എൽ എ ഏറ്റുവാങ്ങും, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിജി സജി പുതിയ രോഗികളെ സ്വീകരിക്കും. കോന്നി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുലേഖ വി.നായർ സഹായ ഉപകരണങ്ങൾ കൈമാറും.