1
കുന്നന്താനംഎൻ എസ് എസ് എച്ച് എസ് എസ് സ്കൂളിൽ നടന്ന സ്വാതന്ത്ര്യദിന റാലി പഞ്ചായത്ത് വൈ: പ്രസിഡന്റ് പ്രൊഫ. മധുസൂദനൻ നായർ ഫ്ലാഗ് ഓഫ് ചെയ്യുന്നു

മല്ലപ്പള്ളി :കുന്നന്താനം എൻ.എസ്.എസ്.എച്ച്.എസ് എസ് സ്കൂളിൽ നടന്ന സ്വാതന്ത്ര്യദിന റാലി പഞ്ചായത്ത് വൈ: പ്രസിഡന്റ് പ്രൊഫ. മധുസൂദനൻ നായർ ഫ്ലാഗ് ഓഫ് ചെയ്തു. പ്രസിഡന്റ് ശ്രീദേവി സതീഷ് ബാബു പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു. സ്കൂൾ ഹെഡ്മിസ്ട്രസ് ശാന്തി പി.നായർ ,പി.ടി.എ പ്രസിഡന്റ് ഷിനി കെ.പിള്ള ,പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ മിനി ജനാർദ്ദനൻ ,കീഴ് വായ്പൂര് പൊലീസ് സബ് ഇൻസ്പെക്ടർ കെ.സുരേന്ദ്രൻ പിള്ള ,അദ്ധ്യപക പ്രതിനിധി രഞ്ജിത്ത് ഒ.ആർ എന്നിവർ സംസാരിച്ചു.