1
എഴുമറ്റൂർ വിവേകാനന്ദ വിദ്യാപീഠത്തിൽ നടന്ന ആസാദി കാ അമ്യത് മഹോത്സവത്തിൽ റ്റി.എസ് മുരളീധരൻ മുതിർന്ന പടയണി കലാകാരനും ആശാനുമായ തങ്കപ്പനാശാനെ ആദരിക്കുന്നു

മല്ലപ്പള്ളി : സ്വാതന്ത്ര്യത്തിന്റെ 75 മത് വാർഷികവുമായി ബന്ധപ്പെട്ട് എഴുമറ്റൂർ വിവേകാനന്ദ വിദ്യാപീഠത്തിൽആസാദീ കാ അമ്യത് മഹോത്സവം നടത്തി. പതാക ഉയർത്തൽ ,ദേശീയ ഗാനം, കുട്ടികളുടെ കലാപരിപാടികൾക്ക് എന്നിവയ്ക്ക് ശേഷം നടക്കുന്ന സമ്മേളനത്തിൽ വിമേഷ് കുമാർ ടി.ജി അദ്ധ്യക്ഷത വഹിച്ചു. ടി. എസ് മുരളീധരൻ മുഖ്യപ്രഭാഷണം നടത്തി ,മുതിർന്ന പടയണി കലാകാരനും ആശാനുമായ തങ്കപ്പനാശാനെയും മറ്റ് കലാമേഖലകളിൽ പ്രവർത്തിക്കുന്നവരെയും വിമുക്തഭടന്മാരെയും യോഗത്തിൽ ആദരിച്ചു.ഗീതാ മോഹനൻ , ദീപുരാജ് എന്നിവർ സംസാരിച്ചു.