മല്ലപ്പള്ളി : കുന്നന്താനം മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യ സുവർണ്ണ ജൂബിലി സന്ദേശറാലി നടത്തി. കുന്നന്താനം ജംഗ്ഷനിൽ മുൻ കെ.പി.സി.സി എക്സിക്യൂട്ടീവ് അംഗം അഡ്വ.റെജി തോമസ് ഉദ്ഘാടനം ചെയ്തു. യാത്ര മണ്ഡലത്തിൽ ഉടനീളം സഞ്ചരിച്ച് ആഞ്ഞിലിത്താനത്തു സമാപിച്ചു. സമാപന സമ്മേളനം ബ്ലോക്ക് കോൺഗ്രസ്‌ കമ്മിറ്റി പ്രസിഡന്റ്‌ എബി മേക്കരിങ്ങാട്ട് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് മാന്താനം ലാലൻ അദ്ധ്യക്ഷത വഹിച്ചു. മുൻ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ബിനു കുന്നന്താനം, ഏബ്രഹാം വർഗീസ്, പല്ലാട്ട് പുരുഷോത്തമൻ ആഞ്ഞിലിത്താനം എന്നിവർ സംസാരിച്ചു.